മൈ ആസ്റ്റര്‍ ആപ്പ്: മേഖലയിലെ ആദ്യ പേഷ്യന്റ് സപ്പോര്‍ട്ട് സിസ്റ്റം

രോഗികള്‍ക്കും കസ്റ്റമേഴ്‌സിനുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ മുഴുസേവന വണ്‍ സ്‌റ്റോപ് സൊല്യൂഷന്‍.  
സന്ദര്‍ശകര്‍ക്കും പങ്കാളികള്‍ക്കും സവിശേഷ സൗകര്യങ്ങള്‍

ദുബൈ: മെഷീന്‍ ലേണിംഗും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന് മേഖലയിലെ ആദ്യ വ്യക്തിഗത ആരോഗ്യ പരിചരണ ആപ്പായ ‘മൈ ആസ്റ്റര്‍’ അവതരിപ്പിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍. രോഗികള്‍ക്കും ഉപയോക്താക്കള്‍ക്കും വ്യക്തിഗത പരിചരണത്തിനുള്ള വണ്‍ സ്‌റ്റോപ് സൊല്യൂഷനായ ഈ ആപ്പ്  ഉയര്‍ന്ന ഗുണനിലവാരമുള്ളതും വിശ്വസനീയവുമായ ആരോഗ്യ സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ രോഗികള്‍ക്ക് നല്‍കുന്നു. യുഎഇയുടെ ആരോഗ്യ രംഗത്തെ മുന്‍നിര നൂതന സൗകര്യമാണിതെന്ന് ജിസിസി-ഇന്ത്യാ മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ പരിചരണ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ അറിയിച്ചു.
”ഭൗതികമായ ഞങ്ങളുടെ ഓഫറുകള്‍ക്കപ്പുറം സാങ്കേതിക വിദ്യയിലൂടെ രോഗികള്‍ക്കും ഉപയോക്താക്കള്‍ക്കും അവരുടെ സൗകര്യാനസുരണം എപ്പോള്‍ വേണമെങ്കിലുമുള്ള സമ്പൂര്‍ണ പരിചരണത്തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നു” -ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. ക്‌ളിനിക്കുകള്‍, ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവയുടെ സേവനങ്ങള്‍ സംയോജിപ്പിച്ച് തടസ്സങ്ങളില്ലാതെ ഉപയോക്താവിന്റെ കൈകളിലെത്തിക്കുന്ന ഏക ഉപാധിയാകും മൈ ആസ്റ്റര്‍ ആപ്പെന്നും അവര്‍ വ്യക്തമാക്കി. യുഎഇ വിഷന്‍ 2031നനുസൃതമായി യുഎഇയിലുള്ളവരുടെ ആരോഗ്യ പരിചരണ രീതിയില്‍ വിപ്‌ളവം സൃഷ്ടിക്കാനും, ഭാവി ആരോഗ്യ പരിചരണത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമായി അംഗീകരിക്കപ്പെടുന്നതിലേക്ക് രാജ്യത്തെ നയിക്കാനും മൈ ആസ്റ്റര്‍ ആപ്പ് വഴിയൊരുക്കും. ആരോഗ്യ പരിചരണ രീതി എങ്ങനെ മാറ്റുന്നുവെന്നറിയാന്‍ ഈ ആപ്പിലൂടെ രോഗികള്‍ക്ക് അതൊന്നു നോക്കിക്കാണാന്‍ അവസരം നല്‍കുന്നതിനും തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ പരിചരണ ദാതാക്കളിലൊന്നെന്ന നിലയില്‍, രോഗികളുടെ ഓരോ ആവശ്യങ്ങളും തങ്ങള്‍ നിറവേറ്റുന്നുവെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിലെ ഡിജിറ്റല്‍ ഹെല്‍ത് സിഇഒ ബ്രാന്‍ഡണ്‍ റൗബറി പറഞ്ഞു. ”മേഖലയിലെ ആരോഗ്യ സംരക്ഷണത്തില്‍ വിപ്‌ളവം സൃഷ്ടിക്കാന്‍ ആപ്പ് സജ്ജമാണ്. നൂതന സാങ്കേതികതയും ആരോഗ്യ പരിചരണത്തിന്റെ ഡിജിറ്റൈസേഷനുമാണതിന്റെ കാതല്‍. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 5 ലക്ഷത്തിലധികം ജീവിതങ്ങളെ സ്പര്‍ശിക്കാന്‍ ആപ്പിന് സാധിച്ചു. ഇതുകൂടാതെ, അന്തിമ ഉപയോക്താവിന്റെ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഓരോ മാസവും ഞങ്ങള്‍ പുതിയ സേവനങ്ങളും സൗകര്യങ്ങളും ചേര്‍ക്കുന്നുമുണ്ട്” -അദ്ദേഹം വിശദീകരിച്ചു.
ഡോക്ടര്‍മാര്‍, ക്‌ളിനിക്കുകള്‍, ആശുപത്രികള്‍, ഫാര്‍മസികള്‍, ലാബുകള്‍, വീടുകളിലെ സേവനങ്ങള്‍ എന്നിവയെ മൈ ആസ്റ്റര്‍ ആപ്പ് ഒരു പ്‌ളാറ്റ്‌ഫോമില്‍ ബന്ധിപ്പിക്കുന്നു. ‘ഉപയോക്താവ് ആദ്യം’ എന്ന സമീപനം മനസ്സില്‍ വെച്ച് സൃഷ്ടിച്ചതാണീ ആപ്പ്. അങ്ങനെ ചെയ്യുന്നതിലൂടെ ആരോഗ്യ പരിചരണ ഇടത്തെ മാറ്റാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റുകള്‍ക്കും വീഡിയോ കണ്‍സള്‍ട്ടേഷനുകള്‍ക്കും, കുറിപ്പടികളും സ്‌കാനുകളും കാണാനും, മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാനും; അതു പോലെ, മൈ ആസ്റ്ററിന്റെ ഇഫാര്‍മസി മൊഡ്യൂളുകളില്‍ നിന്നും മരുന്നുകളും വെല്‍നസ് ഉപകരണങ്ങളും ഓര്‍ഡര്‍ ചെയ്യാനും നിലവില്‍ ഇത് ആര്‍ക്കും ഉപാേഗിക്കാനാകുന്നതാണ്.
ഗുണനിലവാരമുള്ള പരിചരണം ഓരോരുത്തര്‍ക്കും അവര്‍ എവിടെയായിരുന്നാലും ഒരു പ്‌ളാറ്റ്‌ഫോമില്‍ നിന്നും ഉറപ്പു വരുത്തി, എല്ലാ ആരോഗ്യ പരിചരണ വിഭാഗങ്ങളെയും ഏകീകരിക്കല്‍ ഏറെ പ്രധാനമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ കരുതുന്നു.
ഇന്‍ക്‌ളിനിക് അപ്പോയിന്റ്‌മെന്റുകള്‍, ഡോക്ടര്‍മാരുമായുള്ള ടെലി കണ്‍സള്‍ട്ടേഷനുകളും വീഡിയോ കണ്‍സള്‍ട്ടേഷനുകളും, 90 മിനിറ്റുകള്‍ക്കകം ആരോഗ്യവെല്‍നസ് ഉല്‍പന്നങ്ങള്‍ വാതില്‍പ്പടിയില്‍ എത്തിക്കല്‍ എന്നിവക്കും ഈ പ്‌ളാറ്റ്‌ഫോം രോഗികളെ അനുവദിക്കുന്നു. രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്‌കാനുകളും ലാബ് റിപ്പോര്‍ട്ടുകളുമടക്കമുള്ള മുഴുവന്‍ റെക്കോര്‍ഡുകളും സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും മൈ ആസ്റ്റര്‍ ആപ്പ് പ്രയോജനപ്പെടുന്നു.