അവീര്‍ മാര്‍ക്കറ്റില്‍ ദേശീയ ദിനം ആഘോഷിച്ചു

എഎകെ ഇന്റര്‍നാഷണല്‍ ഗ്രൂപ് ആഭിമുഖ്യത്തില്‍ അല്‍ അവീര്‍ മാര്‍ക്കറ്റില്‍ നടത്തിയ യുഎഇ ദേശീയ ദിനാഘോഷത്തില്‍ നിന്ന്

ദുബൈ: അല്‍ അവീര്‍ മാര്‍ക്കറ്റില്‍ 51-ാമത് യുഎഇ ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എഎകെ ഇന്റര്‍നാഷണല്‍ ഗ്രൂപ് ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടി നടന്നത്. തൊഴിലാളികളെ പങ്കെടുപ്പിച്ച്  ഘോഷയാത്ര നടത്തിയും യുഎഇ ഭരണാധികാരികള്‍ക്ക് ആദരമര്‍പ്പിച്ചും നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചുമാണ് ദേശീയ ദിനം ആഘോഷിച്ചത്. പരിപാടികള്‍ക്ക് എഎകെ ഇന്റര്‍നാഷണല്‍ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ എ.എ.കെ മുസ്തഫ നേതൃത്വം നല്‍കി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുന്നാസര്‍, ഡയറക്ടര്‍ ദില്‍ഷാദ്, അജ്മല്‍ നാസ്, വാഹിദ് നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.