വിസ്മയമായി ‘വടകര പ്രവാസോത്സവം’

വടകര പ്രവാസോത്സവം സാംസ്‌കാരിക ഘോഷയാത്ര

ദുബൈ: വടകര എന്‍ആര്‍ഐ ഇരുപതാം വാര്‍ഷികാഘോഷ ഭാഗമായി സംഘടിപ്പിച്ച പ്രവാസോത്സാവം 2022 വ്യത്യസ്താനുഭവമായി. വടകരയുടെ പഴയ ഓര്‍മകള്‍ തൊട്ടുണര്‍ത്തുന്ന ദേശക്കാഴ്ചകളുടെ ദൃശ്യാവിഷ്‌കാരവും മലബാറില്‍ വടകരയെ അടയാളപ്പെടുത്തുന്ന അഞ്ചുവിളക്കിന്റെ രൂപകല്‍പനയും തങ്ങളുടെ പഴയ കാലത്തിലേക്കുള്ള തിരിച്ചു നടക്കലായി. വടകരയുടെ പഴമയെ അടിയാളപ്പെടുത്തുന്ന ക്ഷേത്രങ്ങളും പള്ളികളും അനുബന്ധ പുരാതന കാഴ്ചകളുടെ ഫോട്ടോ പ്രദര്‍ശനം പ്രവാസികളെ നാട്ടോര്‍മയിലേക്ക് നയിച്ചു. പുരാതനമായ വടകര ചന്തയും പുനരാവിഷ്‌കരിക്കപ്പെട്ടു. ഇതോടൊപ്പം, കുട്ടികള്‍ക്കായി ചിത്ര രചന മത്സരവും കുടുംബിനികള്‍ക്കായി പായസ മത്സരവും നടന്നു. തുടര്‍ന്നു നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ആബാലവൃദ്ധം ജനങ്ങള്‍ അണിനിരന്നു. വടകരയുടെ തനതു ശില്‍പങ്ങള്‍, മുത്തുക്കുട, ചെണ്ടമേളം, മയിലാട്ടം, കരകാട്ടം തുടങ്ങിയവ ഘോഷയാത്രക്ക് മാറ്റു കൂട്ടി.

ക്രസന്റ്  സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഗ്‌ളോബല്‍ പീസ് അംബാസഡര്‍ ഹുസൈഫ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നബാദ് അല്‍ ഇമാറാത് ടീം ലീഡര്‍ ഉമ്മു മര്‍വാന്‍ മുഖ്യാതിഥിയായി. പ്രസിഡന്റ് ഇ.കെ ദിനേശന്‍ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ്, അഡ്വ. സാജിദ് അബൂബക്കര്‍, ഡോ. മുഹമ്മദ് ഹാരിസ്, സത്യന്‍ എസ്.ആര്‍, രാജന്‍ കൊളാവിപ്പാലം, മോഹന്‍ സംസാരിച്ചു. ചടങ്ങില്‍ സാമൂഹിക-സാംസ്‌കാരിക-വ്യാവസായിക പ്രമുഖരെ ആദരിച്ചു. ജന.സെക്രട്ടറി മനോജ് കെ.വി സ്വാഗതവും ട്രഷറര്‍ അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.
കോല്‍ക്കളി, തിരുവാതിര, നൃത്തങ്ങള്‍, സിനിമാന്റിക് ഡാന്‍സ്, ലഘു നാടകം തുടങ്ങിയവ അരങ്ങേറി. തുടര്‍ന്ന് പ്രശസ്ത ഗായകര്‍ താജുദ്ദീന്‍ വടകര, അജയ് ഗോപാല്‍, മുനവ്വര്‍, ഹര്‍ഷ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു. ഇഖ്ബാല്‍ ചെക്യാട്, ഭാസ്‌കരന്‍, സിറാജ് ഒഞ്ചിയം, രജീഷ്, മുഹമ്മദ് ഏറാമല, ജിജു കാര്‍ത്തികപ്പള്ളി, മൊയ്തു കുറ്റ്യാടി, സുഷി കുമാര്‍, പുഷ്പരാജ്,  മൂസകൊയമ്പ്രം അസീസ് പുറമേരി, എസ്.പി മഹ്മൂദ്, ചന്ദ്രന്‍ കൊയിലാണ്ടി, ഷാജി, മൊയ്തു പേരാമ്പ്ര, സലാം ചിത്രശാല, നൗഫല്‍ കടിയങ്ങാട്, അനില്‍ കീര്‍ത്തി, ബഷീര്‍ മേപ്പയൂര്‍, സ്വപ്‌നേഷ് നേതൃത്വം നല്‍കി. പരിപാടി പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റമല്‍ നാരായണന്‍, യാസിര്‍, രമ്യ, സൂരജ് പി.കെ, ജിനു കെ.എം തുടങ്ങിയവര്‍ നിയന്ത്രിച്ചു.